Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : With Casteism

Pathanamthitta

വ​ർ​ഗീ​യ​ത​യോ​ടു സ​ന്ധി​യി​ല്ല: പ്ര​തി​പ​ക്ഷനേ​താ​വ്

പ​ത്ത​നം​തി​ട്ട: വോ​ട്ടു​ബാ​ങ്ക് കാ​ട്ടി വ​ർ​ഗീ​യ​ത പ​റ​യു​ന്ന​വ​രോ​ടു യു​ഡി​എ​ഫ് സ​ന്ധി ചെ​യ്യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​യ്ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണയോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ച്ച് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള ശ്ര​മ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തു​ന്ന​ത്. സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​തേ നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ൽ സി​പി​എ​മ്മും സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. യു​ഡി​എ​ഫി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​ച്ച നി​ല​പാ​ടു​ണ്ട്. മ​തേ​ത​ര കേ​ര​ളം എ​ന്ന യു​ഡി​എ​ഫ് സ്വ​പ്ന​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ന​വ​യു​ഗ​പ്പി​റ​വി​യാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യം. എ​ല്ലാ മേ​ഖ​ല​യി​ലും വ്യ​ക്ത​മാ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യാണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

കേ​ര​ള​ത്തെ തു​റ​മു​ഖ സം​സ്ഥാ​ന​മാ​യി മാ​റ്റാ​നാ​കും. ഇ​തി​നൊ​പ്പം നാ​ല് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി 27 ഏ​വി​യേ​ഷ​ൻ പ്രോ​ജ​ക്ടു​ക​ളും യു​ഡി​എ​ഫ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, ബെ​ന്നി ബ​ഹ​നാ​ൻ, രാ​ഷ്‌ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പി.​ജെ. കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, പി. ​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു, ജെ​എ​സ് അ​ടൂ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, എ.​ഷം​സു​ദീ​ൻ, ജോ​സ​ഫ് എം,. ​പു​തു​ശേ​രി, പ​ന്ത​ളം സു​ധാ​ക​ര​ൻ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ.​ഇ.​അ​ബ്ദു​ൾ​റ​ഹ് മാ​ൻ, അ​ബി​ൻ വ​ർ​ക്കി, ജോ​ൺ കെ. ​മാ​ത്യൂ​സ്, സി​ന്ധു അ​നി​ൽ, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up